ഉത്സവങ്ങൾ ഗതാഗത തടസം ഉണ്ടാക്കരുത്: ഹൈക്കോടതി
കൊച്ചി: ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ക്രമസമാധാനച്ചുമതല ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകണം, ഗതാഗതം പൂർണമായും തടസപ്പെടരുത്, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഒരുക്കണം. കർശനമായി നടപ്പാക്കാൻ പൊലീസ് മേധാവിക്കും ദേവസ്വം ബോർഡുകൾക്കും ഉത്തരവ് അയച്ചുകൊടുക്കാനും നിർദ്ദേശിച്ചു.
എറണാകുളം സ്വദേശി എ.എം. ഉദയൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ഗതാഗതം തടസപ്പെടുത്താതിരിക്കാൻ സമ്മേളനങ്ങളും ഘോഷയാത്രകളും നിയന്ത്രിക്കുന്ന 2011ലെ നിയമപ്രകാരം നടപടിക്ക് നിർദ്ദേശിക്കണമെന്നായിരുന്നു ആവശ്യം.
മൂന്നാഴ്ച മുമ്പ്
അറിയിക്കണം ഉത്സവാഘോഷത്തിന്റെ വിശദവിവരം മൂന്നാഴ്ച മുമ്പ് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കണം ചുമതലയുള്ള ഉദ്യോഗസ്ഥൻ ആഘോഷം നടക്കുന്നിടത്ത് നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കണം സംഘാടകർ, പ്രാദേശികാധികാരികൾ, സ്ഥലത്തെ താമസക്കാർ എന്നിവരിൽ നിന്ന് വിവരങ്ങൾ തേടണം
ആംബുലൻസ് അടക്കമുള്ള അടിയന്തര വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യം ഉറപ്പാക്കണം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റോഡരികിൽ പാർക്ക് ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം നടപ്പാതകളിൽ താത്കാലിക കച്ചവട സ്ഥാപനങ്ങൾ അനുവദിക്കരുത്. ഇവർക്ക് പ്രത്യേക സൗകര്യം ഒരുക്കണം ഹരിത പ്രോട്ടോക്കോൾ പാലിക്കണം. ഉത്സവശേഷം 24 മണിക്കൂറിനകം ശുചീകരണം നടത്തണം