വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
Sunday 03 May 2026 12:00 AM IST
പറക്കോട്ടുകാവ് : താലപ്പൊലിയോടനുബന്ധിച്ച് മേയ് പത്തിന് നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിഷേധിച്ചു. പൊലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചാണ് നടപടി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് 100 മീറ്ററിനുള്ളിൽ ജനവാസമുള്ള വീടുകളുണ്ടെന്നും വെടിക്കെട്ട് കാണാനെത്തുന്ന പൊതുജനങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലാത്തതിനാൽ പൊതുജന സുരക്ഷ മുൻനിറുത്തി വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.