രാഷ്ട്രീയ സുനാമിയുണ്ടാകും: പി.വി. അൻവർ
Sunday 03 May 2026 12:32 AM IST
കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ. പിണറായിസത്തിന്റെയും മരുമോനിസത്തിന്റെയും അന്ത്യം കുറിക്കും. അണികൾ പാർട്ടിയെ രക്ഷിക്കാൻ സി.പി.എമ്മിനെതിരേ വോട്ടുചെയ്തു. ധർമടത്ത് പിണറായി വിജയൻ പതിനായിരത്തിൽ താഴെ വോട്ടുകൾക്കേ ജയിക്കൂ. അത് തോറ്റതിന് സമാനമായ ഭൂരിപക്ഷമാകും. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസ് തോൽക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ അൻവർ, റിയാസ് ബെറ്റ് വയ്ക്കാൻ തയ്യാറാണെങ്കിൽ മൊട്ടയടിച്ച് കമ്മൽ ഇടുമെന്ന് ആവർത്തിച്ചു.