തകർത്തെറിഞ്ഞ് കാറ്റും മഴയും

Sunday 03 May 2026 12:00 AM IST

തൃശൂർ: ജില്ലയിൽ വേനൽമഴ ശക്തമായതോടെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. ഇടിമിന്നലിൽ ഭിത്തി തകർന്ന് വീണ് മുൻ കൗൺസിലറടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ തീരമേഖലയിൽ ഉണ്ടായ ഇടിമിന്നലിലാണ് സംഭവം. പ്രദേശത്തെ റസ്റ്റോറന്റും കത്തി നശിച്ചു. വൈകിട്ട് ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ശക്തമായ മഴയും കാറ്റും വീശിയടിച്ചു.കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി വിതരണവും തടസപ്പെട്ടു. നഗരത്തിലും ഇന്നലെ വൈകിട്ട് മഴ ശക്തമായി. കൂടൽ മാണിക്യം ക്ഷേത്രത്തിലെ അകത്തെ പന്തൽ തകർന്നു വീണു. ആളപായമില്ല. മുരിയാട് റെയിൽവേ ഗേറ്റിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു

ഇടിമിന്നലിൽ ഭിത്തി തകർന്ന് മൂന്നു പേർക്ക് പരിക്ക്

ചാവക്കാട്: ശക്തമായ ഇടിമിന്നലിൽ ചാവക്കാട് മുൻ നഗരസഭ കൗൺസിലർ അടക്കം മൂന്നുപേർക്ക് പരിക്ക്. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് കിഴക്കുഭാഗം താമസിക്കുന്ന അയിനിപ്പുള്ളി വീട്ടിൽ മോഹനൻ മകൻ മനോജ്(42),ഭാര്യയും നഗരസഭാ പതിനെട്ടാം വാർഡ് മുൻ കൗൺസിലർ സ്മൃതി(34),മകൾ ധ്വനി(7) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം. കിടപ്പ് മുറിയിലെ മേൽക്കൂര ശക്തമായ ഇടിമിന്നലിൽ പൊട്ടി പിളർന്ന് സിമന്റ് കഷ്ണങ്ങൾ ദേഹത്തേക്ക് പതിക്കുകയായിരുന്നു. വീട്ടിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. സംഭവമറിഞ്ഞ് എൻ.കെ.അക്ബർ എം.എൽ.എ,മുൻ എം.എൽ.എ കെ.വി.അബ്ദുൽകാദർ,ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ,വാർഡ് കൗൺസിലർ പി.ഐ.വിശ്വംഭരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

പു​തു​ക്കാ​ട് ​വ്യാ​പ​ക​നാ​ശം

പു​തു​ക്കാ​ട് ​:​ ​ശ​ക്ത​മാ​യ​ ​വേ​ന​ൽ​മ​ഴ​യി​ലും​ ​കാ​റ്റി​ലും​ ​പു​തു​ക്കാ​ട്,​കൊ​ട​ക​ര​ ​മേ​ഖ​ല​യി​ൽ​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ടം.​ ​പു​തു​ക്കാ​ട് ​ബ​സാ​ർ​ ​റോ​ഡി​ൽ​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​യു​ടെ​ ​കെ​ട്ടി​ട​ത്തി​ന് ​മു​ക​ളി​ൽ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​സ്ഥാ​പി​ച്ച​ ​കൂ​റ്റ​ൻ​ ​പ​ര​സ്യ​ ​ബോ​ർ​ഡ് ​സ​മീ​പ​ത്തെ​ ​ജ്വ​ല്ല​റി​ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ​മ​റി​ഞ്ഞു​വീ​ണു.​ ​കെ​ട്ടി​ട​ ​ന​മ്പ​ർ​ ​ഇ​ല്ലാ​ത്ത​ ​കെ​ട്ടി​ട​ത്തി​ന് ​മു​ക​ളി​ൽ​ ​പ​ര​സ്യ​ബോ​ർ​ഡ് ​സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ​ ​നാ​ട്ടു​കാ​ർ​ ​പ​രാ​തി​ ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​പ​ഞ്ചാ​യ​ത്ത് ​സ്‌​റ്റോ​പ്പ് ​മെ​മ്മോ​ ​ന​ൽ​കി​യി​രു​ന്നു.​ ​ഈ​ ​ബോ​ർ​ഡാ​ണ് ​നി​ലം​പൊ​ത്തി​യ​ത്.​ ​മ​ണ​ലി​ ​-​ ​മാ​വാ​ക്ക​ര​ ​റോ​ഡി​ൽ​ ​ക​ശു​മാ​വ് ​വൈ​ദ്യു​തി​ ​ക​മ്പി​യി​ലേ​ക്ക് ​വീ​ണ് ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടു.

കൂ​ട​ൽ​മാ​ണി​ക്യം​ ​പ​ന്ത​ൽ​ ​പ​റ​ന്നു​പോ​യി

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​ക​ന​ത്ത​ ​കാ​റ്റി​ലും​ ​മ​ഴ​യി​ലും​ ​കൂ​ട​ൽ​മാ​ണി​ക്യ​ ​ഉ​ത്സ​വ​ത്തി​നാ​യി​ ​നി​ർ​മ്മി​ച്ച​ ​പ​ന്ത​ൽ​ ​പ​റ​ന്നു​പോ​യി.​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ക്കു​ന്ന​ ​അ​ക​ത്തെ​ ​വേ​ദി​ക്ക് ​മു​ന്നി​ലെ​ ​പ​ന്ത​ലാ​ണ് ​കാ​ലു​ക​ള​ട​ക്കം​ ​കാ​റ്റി​ൽ​ ​പ​റ​ന്ന​ത്.​ ​സ്റ്റേ​ജി​ന്റെ​ ​മേ​ൽ​ക്കൂ​ര​യ്ക്കും​ ​നാ​ശ​ന​ഷ്ടം​ ​സം​ഭ​വി​ച്ചു.​ ​പ​ന്ത​ൽ​ ​പ​ടി​ഞ്ഞാ​റെ​ ​ഊ​ട്ടു​പു​ര​യും​ ​ക​ട​ന്നാ​ണ് ​വീ​ണ​ത്.​ ​ഊ​ട്ടു​പു​ര​യു​ടെ​ ​മേ​ൽ​ക്കൂ​ര​യി​ലെ​ ​ഓ​ടും​ ​പ​റ​ന്നു​ ​പോ​യി.​ ​ഈ​ ​സ​മ​യം​ ​ഊ​ട്ടു​പു​ര​യി​ൽ​ ​ക​ഥ​ക​ളി​ ​ക​ലാ​കാ​ര​ൻ​മാ​രും​ ​ആ​ന​പാ​പ്പാ​മാ​രും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ല്ല.​ ​മ​തി​ൽ​ക്കെ​ട്ടി​ന് ​പു​റ​ത്തെ​ ​ക​ലാ​നി​ല​യം​ ​റോ​ഡി​ലെ​ ​ര​ണ്ട് ​വൈ​ദ്യു​തി​ ​കാ​ലു​ക​ളും​ ​ഒ​ടി​ഞ്ഞു.

ഇ​രി​ങ്ങാ​ല​ക്കുട

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും​ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​വ്യാ​പ​ക​മാ​യി​ ​മ​ര​ങ്ങ​ൾ​ ​വീ​ണു.​ ​മ​ഹാ​ത്മാ​ ​ലൈ​ബ്ര​റി​ക്ക് ​പു​റ​കി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്ത​ ​പ​ടി​യൂ​ർ​ ​സ്വ​ദേ​ശി​യു​ടെ​ ​കാ​റി​ന് ​മു​ക​ളി​ൽ​ ​മാ​വി​ന്റെ​ ​കൊ​മ്പ് ​ഒ​ടി​ഞ്ഞ് ​വീ​ണു.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യു​ടെ​ ​അ​ഞ്ചാം​ ​നി​ല​യി​ലെ​ ​ജ​ന​ൽ​ ​ചി​ല്ലു​ക​ൾ​ ​കാ​റ്റി​ൽ​ ​ത​ക​ർ​ന്നു.​ ​ഷീ​റ്റു​ക​ളും​ ​പ​റ​ന്നു​പോ​യി.​ ​ഉ​ച്ച​തി​രി​ഞ്ഞ് ​അ​ഞ്ചു​മ​ണി​യോ​ടെ​ ​ആ​രം​ഭി​ച്ച​ ​മ​ഴ​യും​ ​കാ​റ്റും​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ട​മാ​ണ് ​ഉ​ണ്ടാ​ക്കി​യ​ത്.