സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ്
Saturday 02 May 2026 11:53 PM IST
ആലപ്പുഴ: അസാപ് കേരളയും പിന്നാക്ക വിഭാഗ വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സായ സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക് അനലിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തുള്ള കഴക്കൂട്ടം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാകും പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 4000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. മെയ് മാസം രണ്ടാം വാരം ആരംഭിക്കുന്ന കോഴ്സിലേക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ഡിഗ്രി വിദ്യാത്ഥികൾക്കും അപേക്ഷിക്കാം. ഫോൺ: 9495999782/9495999680.