കപ്പലണ്ടി കൃഷി വിളവെടുപ്പ്

Saturday 02 May 2026 11:53 PM IST

മുഹമ്മ: കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ കൃഷി ചെയ്ത കപ്പലണ്ടിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. കാർഷിക കർമ്മസേന കൺവീനർ ജി.ഉദയപ്പൻ പതിനാലാം വാർഡിൽ പൊന്നിട്ടുശ്ശേരി പാടശേഖരത്തിലാണ്കപ്പലണ്ടി കൃഷി നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ . വൈസ് പ്രസിഡന്റ് ലജിതാ തിലകൻ , പഞ്ചായത്തംഗങ്ങളായ പി.ടി.ശശിധരൻ , സജിതാ ബൈജു , കൃഷി ഓഫീസർ റോസ്മി ജോർജ് , കർമ്മസേന ട്രഷറർ കെ. കൈലാസൻ ,ഷൈല മനോഹരൻ എന്നിവർ പങ്കെടുത്തു. കടുത്ത വേനലിൽ കനത്ത വിളവാണ് ലഭിച്ചത്.