മധു പുന്നപ്രയ്ക്ക് പുരസ്ക്കാരം
Saturday 02 May 2026 11:54 PM IST
അമ്പലപ്പുഴ: ഋഷിമംഗലം കൃഷ്ണൻ നായരുടെ അൻപത്തിയൊന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് മധു പുന്നപ്ര അർഹനായി. മുപ്പത്തിയഞ്ച് വർഷത്തിലധികമായി കലാരംഗത്ത് സജീവ സാന്നിധ്യമാണ് മധു പുന്നപ്ര. അനുകരണം, അഭിനയം ആലാപനം,കഥാകൃത്ത്, ഹാസ്യ കാഥികൻ, സംവിധായകൻ, പ്രഭാഷകൻ,ജീവകാരുണ്യ പ്രവർത്തകൻ തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയിട്ടുള്ള മധു ചലച്ചിത്ര, നാടകനടൻ രാജൻ പി ദേവിന്റെ വിവിധ നാടകങ്ങളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്, മക്കൾ മഹാദേവനും മഹേശ്വറും, അനുജൻ മനോജും കലാരംഗത്തെ അറിയപ്പെടുന്ന താരങ്ങളാണ്. മെയ് അഞ്ചിന് പുരസ്കാരം സമർപ്പിക്കും.