ഹജ്ജ് യാത്രാ നിരക്ക് വർദ്ധന പിൻവലിക്കണം

Saturday 02 May 2026 11:59 PM IST

ആലപ്പുഴ: ഹജ്ജ് തീർത്ഥാടക വിമാന നിരക്കിൽ ഓരോ യാത്രക്കാരനി​ൽ നിന്നും 10,000വീതം അധികം ഈടാക്കാനുള്ള തീരുമാനം ജനവിരുദ്ധമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. യാത്രക്കാർ മുൻകൂറായി മുഴുവൻ തുകയും അടച്ച ശേഷമാണ് അധിക തുക ആവശ്യപ്പെട്ടത് .

ആഗോള ഇന്ധനവില വർധനയുടെ ഭാരം തീർത്ഥാടകർക്ക് മേൽ ചുമത്തുന്നത് അംഗീകരിക്കാനാകില്ല. ഹജ്ജ് വിമാന നിരക്കിൽ10,000 രൂപ വർദ്ധിപ്പിച്ച തീരുമാനം ഉടൻ പിൻവലിക്കണമെന്നും ഈടാക്കിയ അധിക തുക തിരികെ നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജി​ജുവിന് കത്ത് നൽകിയതായി കൊടിക്കുന്നിൽ അറിയിച്ചു.