ഡ്രൈ ഡേയിൽ മദ്യ വില്പന: ഒരാൾ പിടിയിൽ

Sunday 03 May 2026 2:04 AM IST

കല്ലമ്പലം: ഡ്രൈ ഡേയിൽ മദ്യ വില്പന നടത്തിയയാൾ എക്‌സൈസിന്റെ പിടിയിൽ.പറകുന്ന് വിളയിൽ വീട്ടിൽ റിജുവാണ് (46) പിടിയിലായത്.ആവശ്യക്കാർക്ക് വാഹനത്തിൽ മദ്യമെത്തിച്ച് നൽകുന്നതിനിടയിൽ 2.5 ലിറ്റർ മദ്യവുമായാണ് പിടിയിലായത്.സമാനമായ കുറ്റകൃത്യത്തിന് ഇയാൾ മുൻപും അറസ്റ്റിലായിട്ടുണ്ട്.വർക്കല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.വിഷ്ണുവിന്റെ നേതൃത്വത്തിൽ എ.ഇ.ഐ സുനിൽകുമാർ,പ്രവീൺ,അഞ്ജലി,ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.