കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ
Sunday 03 May 2026 1:12 AM IST
തിരുവനന്തപുരം: പൂന്തുറ ശ്രീ ശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ടി.സി.69/2996 യു പുതുവാൾ പള്ളത്തുവീട്ടിൽ ശിവകുമാറിനെയാണ്(41) പൂന്തുറ പൊലീസ് പിടികൂടിയത്.
ഏപ്രിൽ 4ന് പുലർച്ചെയായിരുന്നു കവർച്ച. ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 20,000 രൂപയോളം മോഷ്ടിക്കുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ദിവസം രാത്രി 8ന് സി.ഐ രാജേന്ദ്രൻപിള്ള,എസ്.ഐ അജു,മനോജ്,ജെറാൾഡ് ബോസ് എന്നിവരടങ്ങിയ സംഘം വലിയതുറ കടൽപ്പാലത്തിന് സമീപത്തുവച്ചാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.