ബലാത്സംഗ കേസിലെ പ്രതി പിടിയിൽ

Sunday 03 May 2026 1:13 AM IST

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌ത പ്രതി പിടിയിൽ.വെട്ടുകാട് മുക്കോണിവിളാകം ടി.സി 80/1233 മുക്കോണിവിളാകം വീട്ടിൽ ആന്റണി ജോർജ് എന്ന മണിക്കുട്ടനെയാണ് (36) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.