പഠനോപകരണ വിതരണവും അനുസ്മരണവും
ആലപ്പുഴ: സനാതന ധർമ്മ കോളേജിന്റെയും സനാതന ധർമ്മവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജരും ജവഹർ ബാലഭവന്റെ സ്ഥാപക നേതാവായിരുന്ന പി.വേണുഗോപാലിന്റെ 23-ാമത് ചരമവാർഷിക ദിനാചരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും 18ന് എസ്.ഡി.വി ഗേൾസ് സ്കൂളിൽ വച്ച് നടക്കും. യോഗത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ.എസ്.വിജയൻ നായർ അദ്ധ്യക്ഷനായി. സെകട്ടറി പി.ജ്യോതിസ്, പ്രൊഫ.എസ്.രാമനന്ദ്, വെങ്കിട്ടരാമയ്യർ, നരസിംഹപുരം വിശ്വനാഥൻ, ശിവസുബ്രമണി, ആർ.ശ്രീനിവാസ്, ആർ.പ്രദീപ്, ടി.ടി.കുരുവിള, ദിവ്യ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
സനാതനധർമ്മവിദ്യാശാലകളുടേയും സനാതന ധർമ്മ കോളേജിന്റേയും സ്ഥാപകനും ആലപ്പുഴ നഗരസഭ മുൻ ചെയർമാനുമായിരുന്ന പാർത്ഥസാരഥി അയ്യങ്കാരുടെ സ്മരണയ്ക്കായി ആലപ്പുഴ ജില്ലാക്കോടതി പാലം മുതൽ സീറോ ജംഗ്ഷൻ വരെയുള്ള റോഡിന് പാർത്ഥസാരഥി അയ്യങ്കർ റോഡ് എന്ന് നാമകരണം ചെയ്യണമെന്ന് ഫൗണ്ടേഷൻ കമ്മറ്റിയോഗം നഗരസഭ അധികൃതരോടും പി.ഡബ്ല്യു.ഡി വകുപ്പിനോടും അഭ്യർത്ഥിക്കുവാനുള്ള പ്രമേയം യോഗം അംഗീകരിച്ചു.