ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം
Monday 04 May 2026 12:59 AM IST
കൊടുങ്ങല്ലൂർ: ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൊടുങ്ങല്ലൂർ സാക്ഷിയുടെ പിന്നെയും പിന്നെയും ശ്രദ്ധേയമായി. ഡോ ജോസ് ഊക്കൻ അധ്യക്ഷനായി. കമലിന്റെ ഏഴ് സിനിമകൾക്ക് മികച്ച പാട്ടുകൾ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയ സംവിധായകൻ കമൽ അനുസ്മരിച്ചു. സംഗീതരംഗത്ത് 40 വർഷം പൂർത്തിയാക്കിയ മോഹൻ സിത്താരയെയും പഴയകാല സിനിമകൾക്ക് പോസ്റ്റർ ഡിസസെെൻ ചെയ്ത നീതി കൊടുങ്ങല്ലൂരിനെയും ആദരിച്ചു. ജയരാജ് വാര്യർ അവതരിപ്പിച്ച ലൈവ് ഗാനാഞ്ജലിയിൽ എടപ്പാൾ വിശ്വനും റീന മുരളിയും കൊടുങ്ങല്ലൂരിലെ യുവ ഗായകനിരയും അണിനിരന്നു. ആസ്പിൻ അഷറഫ്, ഷാലിമാർ അഷറഫ്, രാജൻ പൈനാട്ട് എന്നിവർ സംസാരിച്ചു.