പുതുച്ചേരിയിൽ രംഗസ്വാമിക്ക് പ്രതീക്ഷ

Monday 04 May 2026 12:23 AM IST

ചെന്നൈ: എക്സിറ്റ് പോൾ പ്രവചനങ്ങൾ ഫലിച്ചാൽ പുതുച്ചേരിയിൽ എൻ.രംഗസ്വാമിയുടെ നേതൃത്വത്തിൽ എൻ.ഡി.എ ഭരണം തുടരും. എല്ലാ പ്രവ‌ചനങ്ങളും എൻ.ഡി.എ ഭരണത്തിന് അനുകൂലമാണ്.

30 സീറ്റുള്ള കേന്ദ്ര ഭരണ പ്രദേശത്തിന്റെ അധികാരം പിടിക്കാൻ 16 സീറ്റുകൾ മതി. 91.23% റെക്കാർഡ് പോളിഗാണ്

ഉണ്ടായത്. എ.ഐ.എൻ.ആർ.സിയാണ് എൻ.ഡി.എയിലെ പ്രധാന പാർട്ടി. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയാണ് നിലവിൽ പ്രതിപക്ഷം.