വിയർത്തെങ്കിലും വട്ടിയൂർക്കാവ് തിരിച്ചുപിടിച്ച് കെ മുരളീധരൻ, വിജയിച്ചത് 2796 വോട്ടുകൾക്ക്
Monday 04 May 2026 2:54 PM IST
തിരുവനന്തപുരം: ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവിൽ വട്ടിയൂർക്കാവ് മണ്ഡലം തിരിച്ചുപിടിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ മുരളീധരൻ. 2796 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ വി കെ പ്രശാന്തിനെ പരാജയപ്പെടുത്തിയത്. എൻഡിഎയുടെ ആർ ശ്രീലേഖ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
കെ മുരളീധരൻ പഴയ തട്ടകത്തിലെത്തിയതോടെയാണ് എൽഡിഎഫിന് തിരിച്ചടിയുണ്ടായിരിക്കുന്നത്. സിറ്റിംഗ് എംഎൽഎയായ വി കെ പ്രശാന്ത് 2021ൽ 21,515 വോട്ടുകൾക്കായിരുന്നു വട്ടിയൂർക്കാവിൽ വിജയിച്ചത്. 2016ൽ കെ മുരളീധരനായിരുന്നു ഇവിടെ വിജയിച്ചത്. 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് വിജയം. 2011ൽ കെ മുരളീധരൻ തന്നെയായിരുന്നു ജയിച്ചത്. 16,167 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് മുരളീധരന്റെ ജയം.