ഇവർ ജനപ്രതിനിധികൾ
Tuesday 05 May 2026 12:09 AM IST
എം. വിജിൻ
(കല്യാശ്ശേരി)
കല്യാശ്ശേരി മണ്ഡലത്തിൽ നിന്നും രണ്ടാം തവണ ജനവിധി തേടിയ എം. വിജിൻ (37) ഇക്കുറി 81,428 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമാണ്. മണ്ഡലത്തിലെ എടാട്ട് സ്വദേശിയാണ്. ബിരുദാനന്തര ബിരുദധാരിയായ വിജിൻ ബാലസംഘം യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചത്. ബാലസംഘം സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: അശ്വതി (അദ്ധ്യാപിക, വെള്ളോറ ടാഗോർ എച്ച്.എസ്). മകൻ: നെയ്തൽ (ഒന്നാം ക്ലാസ് വിദ്യാർത്ഥി).