സജീവ് ജോസഫ്

Tuesday 05 May 2026 12:13 AM IST
സജീവ് ജോസഫ്

ഇരിക്കൂറിൽ നിന്നും രണ്ടാം അങ്കത്തിനിറങ്ങിയ സജീവ് ജോസഫ് ഇത്തവണ 42,​249 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായിരിക്കെ കൂത്തുപറമ്പ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി. യൂത്ത് കോൺഗ്രസിന്റെ ദേശീയ അച്ചടക്ക സമിതി ചെയർമാനായിരുന്നു. ദീർഘകാലം കണ്ണൂരിൽ അഭിഭാഷകനായിരുന്നു. നെഹ്‌റു യുവ കേന്ദ്രയുടെ ദേശീയ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലോക സർവമത സമ്മേളനത്തിൽ മലബാറിൽ നിന്നുള്ള പ്രതിനിധിയായി. കോഴിക്കോട് സർവകലാശാല യൂണിയൻ ചെയർമാനായും പ്രവ‌ർത്തിച്ചിട്ടുണ്ട്. ഭാര്യ: ബ്യൂട്ടി സജീവ് (വയത്തൂർ യു.പി സ്‌കൂൾ അദ്ധ്യാപിക). മകൾ: സോനാ സജീവ്.