കെ.വി. സുമേഷ്
Tuesday 05 May 2026 12:14 AM IST
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സുമേഷിന് അഴീക്കോട് മണ്ഡലത്തിൽ ഇത് രണ്ടാമൂഴം. യു.ഡി.എഫ് സ്ഥാനാർത്ഥി കരീം ചേലേരിയുമായി നടന്ന കടുത്ത മത്സരത്തിനൊടുവിൽ 356 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായി. കണ്ണൂർ സർവകലാശാലാ സെനറ്റ് അംഗമായിരുന്നു. ഇക്കണോമിക്സിൽ ബിരുദവും നിയമ ബിരുദവും നേടി. ഹാൻവീവ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റും ഫ്യൂവൽ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമാണ്. 2000ൽ ചെങ്ങളായി പഞ്ചായത്ത് അംഗമായി. 2015ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ഭാര്യ: രേണുക. മക്കൾ: അളകനന്ദ, ആരുഷ് ഗോവിന്ദ്.