വോട്ടർമാരെ കണ്ടു,​ നന്ദി അറിയിച്ച് എം.ആർ.ബൈജു

Tuesday 05 May 2026 12:02 AM IST

മലയിൻകീഴ്: കാട്ടാക്കട മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി എം.ആർ.ബൈജു വോട്ടർമാർക്കുമുന്നിലെത്തി നന്ദിയറിയിച്ചു. കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്ന മണ്ഡലത്തിൽ 7136 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ​ ബൈജു തിരിച്ചു പിടിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ബൈജു കുണ്ടമൺകടവ് മുതൽ തുറന്ന വാഹനത്തിൽ കാട്ടാക്കടവരെയുള്ള പ്രധാന റോഡിലൂടെ നന്ദി രേഖപ്പെടുത്തി എത്തിയത്. കുണ്ടമൺകടവിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. ബൈജുവിന് വാഹനത്തിൽ കയറാൻ പറ്റാത്തവിധം തിരക്കായിരുന്നു. പ്രവർത്തകർ ഇടപെട്ട് വാഹനത്തിൽ കയറി ബൈജു റോഡിന് ഇരുവശത്തുമുണ്ടായിരുന്നവർക്ക് കൈവീശി തൊഴുതു. പള്ളിമുക്ക്,പേയാട്,​തച്ചേട്ടുകാവ്,മലയിൻകീഴ്,​കിള്ളി,കാട്ടാക്കട എന്നിവിടങ്ങളിലും മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലും പ്രവർത്തകർ പായസവും മധുരവും വിതരണം ചെയ്തു. പ്രവർത്തകരുടെ ആവേശം പലസ്ഥലങ്ങളിലും അണപ്പൊട്ടിയിരുന്നു.