പിണറായി വിജയൻ

Tuesday 05 May 2026 12:05 AM IST
പിണറായി വിജയൻ

കഴിഞ്ഞ പത്ത് വർഷമായി കേരളത്തെ നയിച്ച മുഖ്യമന്ത്രി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്. കെ.എസ്.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. സി.പി.എം മുൻ ജില്ലാ സെക്രട്ടറി, മുൻ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 18 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്നു. 1970 ൽ 20-ാം വയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 77ലും 91ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും 2016 മുതൽ ധർമ്മടം മണ്ഡലത്തിൽ നിന്നുമുള്ള നിയമസഭാംഗമാണ്. 1996 മുതൽ 1998 വരെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി, സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. ഭാര്യ ടി. കമല. മക്കൾ: വിവേക് കിരൺ, വീണാ വിജയൻ.