വി.കെ. സനോജ്
Tuesday 05 May 2026 12:07 AM IST
നിയമസഭയിലേക്കുള്ള കന്നി മത്സരത്തിലാണ് വി.കെ. സനോജ് മട്ടന്നൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ബാലസംഘത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമാണ്. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാസെക്രട്ടറി ചുമതലകളും വഹിച്ചു. നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ, കണ്ണൂർ ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്റ്റാൻഡിംഗ് കൗൺസിൽ അംഗം എന്നീ ചുമതലകൾ വഹിക്കുന്നു. മട്ടന്നൂർ മണ്ഡലത്തിലെ മലയോര ഗ്രാമമായ മാലൂരിലെ എം. പത്മനാഭന്റെയും വി.കെ. സുലോചനയുടെയും മകനാണ്. ഭാര്യ: ജസ്‌ന ജയരാജ്. മകൻ: ഏതൻ സാൻജെസ്.