കോൺഗ്രസിന് ഉയിർപ്പ് തിരുനാൾ

Tuesday 05 May 2026 12:19 AM IST

തൃശൂർ: അടുത്ത കാലത്തൊന്നും ഇത്രയേറെ സന്തോഷം കോൺഗ്രസിനുണ്ടായിട്ടില്ല. സി.എൻ വിട പറഞ്ഞശേഷം നാഥനില്ലാതായെന്ന് തോന്നിച്ച ക്ഷീണകാലമായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ ആറിടത്ത് ജയിച്ചതാണ് തിളക്കമാർന്ന വിജയം. പിന്നീട് 2016ലും 2021ലും നിയമസഭയിലേക്ക് ഒരാളെയെത്തിക്കാനേ യു.ഡി.എഫിനായുള്ളൂ. 2016ൽ വടക്കാഞ്ചേരിയിൽ അനിൽ അക്കരയും 2021ൽ ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫുമാണ് ജയിച്ചത്. സനീഷ് കുമാർ ജോസഫ് വീണ്ടും വിജയിച്ചപ്പോൾ എൽ.ഡി.എഫിനൊപ്പം നിന്ന മറ്റ് മൂന്ന് സീറ്റുകൾ കൂടി യു.ഡി.എഫ് പിടിച്ചെടുത്തു. 1057 വോട്ട് നേടിയിടത്ത് 20,099 വോട്ടിനാണ് ഇപ്രാവശ്യത്തെ വിജയം. മന്ത്രി ഡോ. ആർ.ബിന്ദു ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനോട് പരാജയപ്പെട്ടത് സർക്കാരിനേറ്റ പ്രഹരമായി. കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എം.എൽ.എ അഡ്വ. വി.ആർ.സുനിൽകുമാറിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷാണ് തോൽപ്പിച്ചത്. എൽ.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന തൃശൂരും പിടിച്ചെടുത്ത് കോൺഗ്രസ് കരുത്തുകാട്ടി. 26,803 വോട്ടുകൾക്കാണ് രാജൻ പല്ലന്റെ വിജയം. 60,290 വോട്ട് യു.ഡി.എഫ് നേടിയപ്പോൾ രണ്ടാമതെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണന് 33,457 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന് 28,662 വോട്ടും മാത്രമേ നേടാനായുള്ളൂ. പക്ഷേ മിന്നും ജയത്തിനിടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപൻ പ്രൊഫ. സി.രവീന്ദ്രനാഥിനോട് 126 വോട്ടിന് തോറ്റത് കോൺഗ്രസിന് തിരിച്ചടിയായി.

ഭൂരിപക്ഷം കുറഞ്ഞ് എൽ.ഡി.എഫ്

ഗുരുവായൂർ

എൻ.കെ.അക്ബർ.

ഭൂരിപക്ഷം 1,998 (2021ൽ 18,268)

കുന്നംകുളം

എ.സി.മൊയ്തീൻ 4,563 (2021ൽ 26,631)

മണലൂർ

പ്രൊഫ.സി.രവീന്ദ്രനാഥ് 126 (29,876)

വടക്കാഞ്ചേരി

സേവ്യർ ചിറ്റിലപ്പിള്ളി 5,690 (15,168)

ഒല്ലൂർ

കെ.രാജൻ 8,884 (21,506)

നാട്ടിക

ഗീത ഗോപി 7,093 (28,431)

കയ്പമംഗലം

കെ.കെ.വത്സരാജ് 9,944 (22,698)

പുതുക്കാട്

കെ.കെ.രാമചന്ദ്രൻ 2,853 (27,353)

ചേലക്കര

യു.ആർ.പ്രദീപ് 29,386 (ഉപതിരഞ്ഞെടുപ്പ് 12,201)

നി​റം​മ​ങ്ങി,​ ​അ​ഭി​മാ​ന​ ​വി​ജ​യം

കൃ​ഷ്ണ​കു​മാ​ർ​ ​ആ​മ​ല​ത്ത്

തൃ​ശൂ​ർ​ ​:​ ​ആ​ഞ്ഞ​ടി​ച്ച​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​ത്തി​നി​ട​യി​ൽ,​ ​ഒ​മ്പ​ത് ​സീ​റ്റ് ​ല​ഭി​ച്ച​ത് ​എ​ൽ.​ഡി.​എ​ഫി​ന് ​ആ​ശ്വാ​സ​മാ​യി.​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​ചാ​ല​ക്കു​ടി​യി​ലും​ ​തൃ​ശൂ​രി​ലും​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും​ ​ഒ​ഴി​കെ​ ​എ​ല്ലാ​ ​മ​ണ്ഡ​ല​ത്തി​ലും​ 15,000​ൽ​ ​ഏ​റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ച്ച​ ​എ​ൽ.​ഡി.​എ​ഫി​ന് ​ഇ​ത്ത​വ​ണ​ ​ചേ​ല​ക്ക​ര​യി​ൽ​ ​മാ​ത്ര​മാ​ണ് ​മി​ക​ച്ച​ ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ച്ച​ത്.​ ​ബാ​ക്കി​യു​ള്ള​ ​എ​ല്ലാ​ ​സീ​റ്റി​ലും​ ​പ​തി​നാ​യി​ര​ത്തി​ൽ​ ​താ​ഴെ​യാ​യി​രു​ന്നു​ ​ലീ​ഡ്.​ ​ഇ​തി​ൽ​ ​ഗു​രു​വാ​യൂ​രും​ ​മ​ണ​ലൂ​രും​ ​പു​തു​ക്കാ​ടും​ ​അ​യ്യാ​യി​ര​ത്തി​ൽ​ ​താ​ഴെ​ ​മാ​ത്ര​മാ​ണ് ​ഭൂ​രി​പ​ക്ഷം.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ടി.​എ​ൻ.​പ്ര​താ​പ​ന് ​മണലൂരിൽ ​ഫോ​ട്ടോ​ ​ഫി​നി​ഷിം​ഗി​ലാ​യി​രു​ന്നു​ ​തോ​ൽ​വി. 2016​ലും​ 2021​ലും​ 13​ൽ​ 12​ ​സീ​റ്റും​ ​നേ​ടി​യ​ ​എ​ൽ.​ഡി.​എ​ഫി​ന് ​ഇ​ത്ത​വ​ണ​ ​മൂ​ന്ന് ​സീ​റ്റ് ​അ​ടി​യ​റ​വ് ​പ​റ​യേ​ണ്ടി​ ​വ​ന്നു.​ ​ര​ണ്ടെ​ണ്ണം​ ​സി.​പി.​ഐ​യു​ടേ​താ​യി​രു​ന്നെ​ങ്കി​ൽ​ ​ഒ​രെ​ണ്ണം​ ​സി.​പി.​എ​മ്മി​ന്റെ​താ​ണ്.​ ​ചാ​ല​ക്കു​ടി​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​നി​സാ​ര​ ​വോ​ട്ടി​ന് ​ജ​യി​ച്ച​ത് ​ഇ​ത്ത​വ​ണ​ ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ​യു.​ഡി.​എ​ഫ് ​നി​ല​നി​റു​ത്തി​യ​ത്.​ ​ക​യ്പ്പ​മം​ഗ​ല​ത്ത് ​കെ.​കെ.​വ​ത്സ​രാ​ജ് ​പ​ല​ ​ഘ​ട്ട​ങ്ങ​ളി​ലും​ ​പി​ന്നി​ലേ​ക്ക് ​പോ​യെ​ങ്കി​ലും​ ​അ​വ​സാ​നം​ ​ജ​യി​ച്ചു​ക​യ​റി. പു​തു​ക്കാ​ട് ​മു​ൻ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ​മ്പ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ച്ച​ ​കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ​ ​പ​ല​ഘ​ട്ട​ത്തി​ലും​ ​പി​ന്നി​ലേ​ക്ക് ​പോ​യി.​ ​അ​വ​സാ​നം​ ​വെ​റും​ 2,853​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​ക​ട​ന്നു​കൂ​ടി​യ​ത്.​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ക​ഴി​ഞ്ഞ​ത​വ​ണ​ 21,000​ൽ​ ​ഏ​റെ​ ​വോ​ട്ടി​നാ​യി​രു​ന്നു​ ​വി​ജ​യി​ച്ച​തെ​ങ്കി​ൽ​ ​ഭൂ​രി​പ​ക്ഷം​ ​കു​റ​ഞ്ഞു.​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി​യും​ ​ഗു​രു​വാ​യൂ​രി​ൽ​ ​എ​ൻ.​കെ.​അ​ക്ബ​റും​ ​മ​ണ​ലൂ​രി​ൽ​ ​പ്രൊ​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥു​മെ​ല്ലാം​ ​വി​യ​ർ​ത്ത് ​കു​ളി​ച്ചാ​ണ് ​ക​ട​ന്നു​ക​യ​റി​യ​ത്.

അ​ഞ്ചാം​ത​വ​ണ​യും​ ​മൊ​യ്തീൻ

കു​ന്നം​കു​ള​ത്ത് ​എ.​സി.​മൊ​യ്തീ​ൻ​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ലും​ ​കു​ന്നം​കു​ള​ത്തു​മാ​യി​ ​തു​ട​ർ​ച്ച​യാ​യി​ ​അ​ഞ്ചാം​ ​ത​വ​ണ​യും​ ​വി​ജ​യി​ച്ച​പ്പോ​ൾ​ ​ഭൂ​രി​പ​ക്ഷം​ ​കു​ത്ത​നെ​ ​ഇ​ടി​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 26,631​ ​ആ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത്ത​വ​ണ​യ​ത് ​എ​ണ്ണാ​യി​ര​ത്തി​ന് ​മു​ക​ളി​ലാ​യി.

സി.​പി.​എ​മ്മി​ന് ​ആ​ശ്വാ​സം

സി.​പി.​എ​മ്മി​ന് ​ഒ​രു​ ​സീ​റ്റാ​ണ് ​ഇ​പ്രാ​വ​ശ്യം​ ​ന​ഷ്ട​മാ​യ​ത്.​ ​മ​ന്ത്രി​ ​മ​ണ്ഡ​ല​മാ​യ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​കൈ​വി​ട്ടു.​ ​എ​ല്ലാ​യി​ട​ത്തും​ ​ഭൂ​രി​പ​ക്ഷം​ ​കു​റ​ഞ്ഞെ​ങ്കി​ലും​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​ത്തി​ൽ​ ​പി​ടി​ച്ചു​നി​ന്നു.​ ​സി.​പി.​എ​മ്മി​ന്റെ​ ​ഉ​രു​ക്കു​ ​കോ​ട്ട​യാ​യ​ ​ക​ണ്ണൂ​രി​ൽ​ ​പോ​ലും​ ​പാ​ർ​ട്ടി​ ​അ​ട​പ​ട​ലം​ ​ത​ക​ർ​ന്നു.

സി.​പി.​ഐ​ക്ക് ​തി​രി​ച്ച​ടി

ക​ഴി​ഞ്ഞ​ത​വ​ണ​ ​മ​ത്സ​രി​ച്ച​ ​അ​ഞ്ച് ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​വി​ജ​യം​ ​നേ​ടി​യ​ ​സി.​പി.​ഐ​ ​ഇ​ത്ത​വ​ണ​ ​മൂ​ന്ന് ​സീ​റ്റി​ലാ​ണ് ​വി​ജ​യി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​തൃ​ശൂ​ർ,​ ​ഒ​ല്ലൂ​ർ,​ ​നാ​ട്ടി​ക,​ ​ക​യ്പ്പ​മം​ഗ​ലം,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വി​ജ​യി​ച്ച​പ്പോ​ൾ​ ​ഇ​ത്ത​വ​ണ​ ​തൃ​ശൂ​രും​ ​കൊ​ടു​ങ്ങ​ല്ലൂ​രും​ ​കൈ​വി​ട്ടു.​ ​ജ​യി​ച്ച​ ​ഇ​ട​ങ്ങ​ളി​ൽ​ ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​തി​നേ​ക്കാ​ൾ​ ​നേ​ർ​പ്പ​കു​തി​യാ​യി​ ​ഭൂ​രി​പ​ക്ഷം.

നോ​ട്ട​യേ​റെ​ ​നാ​ട്ടി​ക​യിൽ

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ലെ​ 13​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​നോ​ട്ട​യ്ക്ക് ​വോ​ട്ട് ​ല​ഭി​ച്ച​ത് ​ത്രി​കോ​ണ​ ​മ​ത്സ​രം​ ​ന​ട​ന്ന​ ​നാ​ട്ടി​ക​യി​ൽ,​ 1454.​ ​നോ​ട്ട​യി​ൽ​ ​ര​ണ്ടാ​മ​തും​ ​മൂ​ന്നാ​മ​തും​ ​എ​ത്തി​യ​ത് ​ചേ​ല​ക്ക​ര​യും​ ​പു​തു​ക്കാ​ടു​മാ​ണ്,​ ​യ​ഥാ​ക്ര​മം,​ 1232,​ 1231.​ ​തൃ​ശൂ​ർ​ ​(1043​),​ ​കു​ന്നം​കു​ളം​ ​(1115​),​ ​വ​ട​ക്കാ​ഞ്ചേ​രി​ ​(1184​)​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​നോ​ട്ട​ ​ആ​യി​രം​ ​ക​ട​ന്നു.

ഒ​ല്ലൂ​ർ​ ​പ്ര​തി​പ​ക്ഷ​ത്തേ​ക്ക്, കെ.​രാ​ജ​ന് ​ഹാ​ട്രി​ക്

തൃ​ശൂ​ർ​:​ ​രാ​ഷ്ട്രീ​യ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ഒ​ല്ലൂ​ർ​ ​പ്ര​തി​പ​ക്ഷ​ത്ത്.​ ​മ​ണ്ഡ​ലം​ ​രൂ​പീ​ക​രി​ച്ച​ 1982​ ​മു​ത​ലു​ള്ള​ ​എ​ട്ട് ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​ഒ​ല്ലൂ​രി​ൽ​ ​വി​ജ​യി​ച്ച​ ​മു​ന്ന​ണി​ക്കാ​യി​രു​ന്നു​ ​കേ​ര​ള​ഭ​ര​ണം.​ 1982,​ 1991,​ 2001,​ 2011​ ​എ​ന്നീ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​യു.​ഡി.​എ​ഫും​ 1987,​ 1996,​ 2006,​ 2016,​ 2021​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​എ​ൽ.​ഡി.​എ​ഫു​മാ​ണ് ​വി​ജ​യി​ച്ച​ത്.​ ​ഈ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ഇ​വി​ടെ​ ​ജ​യി​ച്ച​ ​മു​ന്ന​ണി​ക്കാ​യി​രു​ന്നു​ ​ഭ​ര​ണം. പ്രീ​ ​പോ​ൾ,​ ​എ​ക്‌​സി​റ്റ് ​പോ​ൾ​ ​സ​ർ​വേ​ക​ൾ​ ​കേ​ര​ള​ഭ​ര​ണം​ ​യു.​ഡി.​എ​ഫി​നെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​ഇ​ട​തു​മ​ന്ത്രി​സ​ഭ​യി​ലെ​ ​ര​ണ്ടാ​മ​നാ​യ​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​തോ​ൽ​ക്കു​മോ​യെ​ന്നാ​യി​രു​ന്നു​ ​പ​ല​രു​ടെ​യും​ ​ആ​ശ​ങ്ക.​ ​എ​ന്നാ​ൽ,​ ​ച​രി​ത്രം​ ​തി​രു​ത്തി​ക്കു​റി​ച്ചാ​ണ് ​ഇ​ക്കു​റി​ ​കെ.​രാ​ജ​ന്റെ​ ​വി​ജ​യം. '​മ​ത​നി​ര​പേ​ക്ഷ​ ​മ​ന​സു​ള്ള​വ​രു​ടെ​ ​വി​ജ​യം.​ ​വ്യ​ക്തി​പ​ര​മ​ല്ല,​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ജ​ന​കീ​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​പേ​രി​ലു​ള്ള​ ​വി​ജ​യം.​ ​മ​റ്റ് ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ​ഠി​ച്ച​ ​ശേ​ഷം​ ​മാ​ത്രം​ ​പ്ര​തി​ക​ര​ണം.​'​ ​വി​ജ​യ​ത്തെ​ക്കു​റി​ച്ച് ​കെ.​രാ​ജ​ന്റെ​ ​ആ​ദ്യ​ ​പ്ര​തി​ക​ര​ണ​മി​ങ്ങ​നെ​യാ​യി​രു​ന്നു

യു.​ഡി.​എ​ഫ് ​നി​ല​ ​മെ​ച്ച​പ്പെ​ടു​ത്തി​:​ ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്

തൃ​ശൂ​ർ​:​ ​മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​യു.​ഡി.​എ​ഫി​ന് ​ജി​ല്ല​യി​ൽ​ ​നി​ല​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​ഞ്ഞു​വെ​ന്ന് ​മാ​ത്ര​മ​ല്ല​ ​ആ​ദ്യ​മാ​യി​ ​എം.​പി​യെ​ ​ല​ഭി​ച്ച​ ​തൃ​ശൂ​ർ​ ​ജി​ല്ല​യി​ൽ​ ​ബി.​ജെ.​പി​യെ​ ​മൂ​ന്നാം​സ്ഥാ​ന​ത്ത് ​എ​ത്തി​ച്ചു​വെ​ന്നും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്.​ ​തൃ​ശൂ​ർ,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ബി.​ജെ.​പി​ ​മേ​ഖ​ല​ക​ളി​ൽ​ ​യു.​ഡി.​എ​ഫ് ​നേ​ടി​യ​ ​മു​ന്നേ​റ്റം​ ​ബി.​ജെ.​പി​യെ​ ​ത​ള​യ്ക്കാ​ൻ​ ​സാ​ധി​ച്ചു​വെ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ്. 2016​ലും​ 2021​ലും​ ​ഒ​രു​ ​സീ​റ്റ് ​മാ​ത്ര​മാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​അ​ത് ​നാ​ല് ​സീ​റ്റി​ലേ​ക്ക് ​എ​ത്തി​ക്കാ​ൻ​ ​സാ​ധി​ച്ച​ത് ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ് ​പ​റ​ഞ്ഞു.

എ​ൽ.​ഡി.​എ​ഫ് ​ഭൂ​രി​പ​ക്ഷ​ത്തിൽ ഒ​ന്നാ​മ​നാ​യി​ ​പ്ര​ദീ​പ്

ചേ​ല​ക്ക​ര​:​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​ത്തി​ലും​ ​കു​ലു​ങ്ങാ​തെ​ ​ചേ​ല​ക്ക​ര​യി​ൽ​ ​വി​ജ​യ​ക്കൊ​ടി​ ​നാ​ട്ടി​ ​യു.​ആ​ർ.​പ്ര​ദീ​പ്.​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടി​യാ​ണ് ​പ്ര​ദീ​പ് ​വി​ജ​യി​ച്ച​ത്.​ 29,386​ ​ആ​ണ് ​ഭൂ​രി​പ​ക്ഷം.​ 2016​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 10,200​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലും​ 2024​ലെ​ ​ഉ​പ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 12,201​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലു​മാ​ണ് ​പ്ര​ദീ​പ് ​ചേ​ല​ക്ക​ര​യി​ൽ​ ​വി​ജ​യി​ച്ച​ത്.

ജ​നാ​ധി​പ​ത്യ​ ​വി​ശ്വാ​സി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​നം​:​ ​ആ​ർ.​ശ​ങ്ക​ർ​ ​ഫോ​റം

തൃ​ശൂ​ർ​:​ ​ജ​നാ​ധി​പ​ത്യ​ ​വി​രു​ദ്ധ​ ​ഭ​ര​ണ​ത്തി​ന് ​ക​ന​ത്ത​ ​തി​രി​ച്ച​ടി​ ​ന​ൽ​കി​ ​വി​സ്മ​യം​ ​സൃ​ഷ്ടി​ച്ച​ ​മു​ഴു​വ​ൻ​ ​ജ​നാ​ധി​പ​ത്യ​ ​വി​ശ്വാ​സി​ക​ളെ​യും​ ​അ​ത്ഭു​ത​വി​ജ​യം​ ​കൈ​വ​രി​ച്ച​ ​യു.​ഡി.​എ​ഫ് ​എം.​എ​ൽ.​എ​മാ​രെ​യും​ ​ആ​ർ.​ശ​ങ്ക​ർ​ ​ഫോ​റം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ടി.​ആ​ർ.​ര​ഞ്ജു​വും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​വി.​സ​ജീ​വും​ ​അ​ഭി​ന​ന്ദി​ച്ചു.