ഇംഗ്ളീഷ് ക്ളേയ്സിൽ മേയ് ദിനാഘോഷം
Wednesday 06 May 2026 1:12 AM IST
തിരുവനന്തപുരം: കൊച്ചുവേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ഓഫീസിന് മുന്നിൽ നടത്തിയ മേയ് ദിനാഘോഷത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ.എസ്.വിനോദ് മണി പതാക ഉയർത്തി.ഐ.എൻ.ടി.യു.സി വെട്ടുകാട് മണ്ഡലം പ്രസിഡന്റും മുൻ യൂണിറ്റ് സെക്രട്ടറിയുമായ മോഹൻദാസ്,യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ,സെക്രട്ടറി ശ്രീകുമാർ അനുലാൽ,സ്റ്റീഫൻ,ഖജാൻജി ജിജിമോൻ,രാജേഷ് കുമാർ,ദേശീയ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു.