ആഴ്സനൽ അടി സാക്കെ

Thursday 07 May 2026 7:49 AM IST

യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ആഴ്സനൽ ഫൈനലിൽ

ഫൈനലുറപ്പിച്ചത് ബുക്കായോ സാക്ക

ലണ്ടൻ : രണ്ട് പതിറ്റാണ്ടിന് ശേഷം യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തി ഇംഗ്ലീഷ് വമ്പൻമാരായ ആഴ്‌സനൽ. സ്വന്തം തട്ടകമായഎമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദസെമിയിൽ സ്പാനിഷ് സൂപ്പർ ടീം ആത്ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്‌ത്തിയാണ് ആഴ്‌സനൽ ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ഫൈനലുറപ്പിക്കുന്ന ആദ്യടീമായത്. ഇരുപാദങ്ങളിലുമായി 2-1നാണ് ആഴ്‌സനലിന്റെ വിജയം. അത്ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമി 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു.

ആഴ്‌സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡജിയത്തിൽ നടന്ന രണ്ടാം പാദ പോരാട്ടത്തിൽ ടീം ക്യാപ്ടൻ കൂടിയായ ബുക്കായോ സാക്കയാണ് ആതിഥേയരുടെ വിജയഗോൾ നേടിയത്.

ബോൾ പൊസഷനിലും പാസിംഗിലും തൊടുത്ത ഷോട്ടുകളിലുമെല്ലാം ആഴഅ‌സനലിന് തന്നെയായിരുന്നു മുൻ തൂക്കം.

44-ാം മിനിട്ടിലാണ് സാക്ക ആഴ്‌സനലിന്റെ വിജയഗോ44-ാം മിനിട്ടിൽ നേടിയത്. ബോക്‌സിന്റെ വലതുഭാഗത്തു നിന്ന് ഗ്യോരസ്‌ക നൽകിയ മനോഹരമായ മഴവിൽ ക്രോസ് സ്വീകരിച്ച് ലിയാൻഡ്രോ ട്രൊസാർഡ് തൊടുത്ത കനത്ത വലങ്കാലൻ ഷോട്ട് അത്‌ലറ്റിക്കോ ഗോളി ഒബ്ലക്ക് ഇടത്തേയക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി. എന്നാൽ റീബൗണ്ട് പിടിച്ചെടുത്ത് തൊട്ടു മുന്നിലുണ്ടായിരുന്ന സാക്ക തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് അത്‌ലറ്റിക്കോയുടെ വലകുലുക്കുകയായിരുന്നു. തുടർന്ന് തിരിച്ചടിക്കാനുള്ള അത്ലറ്റിക്കോയുടെ ശ്രമങ്ങളെ നഷ്പ്രഭമാക്കി ആഴ്‌സനൽ ഫൈനലിന് ടിക്കറ്റുറപ്പിച്ചു.

മറുവശത്ത് ആഴ്സ‌നൽ ഗോൾ മുഖത്ത് സദാജാഗരൂഗനായി നിലയുറപ്പിച്ച ഷോട്ട് സ്റ്റോപ്പർ‌ ഡേവിഡ് റായയുടെ തകർപ്പൻ സേവുകളും ഗണ്ണേഴ്‌സലിന്റെ വിജയത്തിൽ നിർണായകമായി.

നോട്ട് ദ പോയിന്റ്

20- വർഷത്തിന് ശേഷമാണ് ആഴ്‌സനൽ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുന്നത്.ഇതിന് മുമ്പ് 2006ലാണ് ആഴ്‌സനൽ ഫൈനലിൽ കളിച്ചത്.

2- ആഴ്‌സനൽ രണ്ടാം തവണയാണ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റഎ ഫൈനലിൽ എത്തുന്നത്. 2006ൽ ഫൈനലിൽ ബാഴ്‌സലോണയോട് അവർ തോറ്റു.

1- കന്നി യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ആഴ്‌സനൽ ലക്ഷ്യം വയ്‌ക്കുന്നത്.