റെയിൽവെ ഗേറ്റ് അടയ്ക്കുമ്പോഴുള്ള ആ 'സാഹസികത' വേണ്ട; വാഹനം ഓടിച്ച് കയറ്റുന്നവർ സൂക്ഷിച്ചോ

Thursday 07 May 2026 11:03 AM IST

തിരുവനന്തപുരം: ഗേറ്റ് അടയ്ക്കുന്നതിനിടെ റെയിൽവെ ക്രോസിലേക്ക് വാഹനവുമായി നുഴ‌ഞ്ഞുകയറുന്നവർക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ വാഹനങ്ങൾ ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. റെയിൽവെ ഗേറ്റ് അടച്ചു തുടങ്ങുമ്പോഴും അതിനു ശേഷവും വാഹനങ്ങളുമായി പെട്ടെന്ന് പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്.

റെയിൽവെ സിഗ്നലുകൾ അവഗണിച്ച് വാഹനങ്ങളുമായി അകത്തുകയറാൻ ശ്രമിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദുചെയ്യാനാണ് തീരുമാനം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയുടെയും റെയിൽവെ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നടപടി സ്വീകരിക്കുന്നത്.