ലക്ഷദ്വീപിലേക്ക് സീ പ്ലെയിൻ

Friday 08 May 2026 12:04 AM IST

കൊച്ചി: വിനോദയാത്രക്കാർക്കുള്ള വ്യവസ്ഥകൾ ലഘൂകരിച്ചതി​നു പി​ന്നാലെ ലക്ഷദ്വീപി​ലേക്ക് സീപ്ളെയി​ൻ സർവീസ് തുടങ്ങുന്നു. സ്പൈസ് ജെറ്റിന്റെ 20 പേർക്ക് സഞ്ചരിക്കാവുന്ന ആദ്യ സീപ്ലെയിൻ മൂന്നു ദിവസം മുമ്പ് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കും. കനേഡിയൻ വൈക്കിംഗ് ഡി.എച്ച്.സി-6-400 ട്വി​ൻ ഓട്ടർ വി​മാനമാണി​ത്. സി​യാലും സ്പൈസ് ജെറ്റി​ന്റെ ഭാഗമായ സ്പൈസ് ഷട്ടി​ലും ചേർന്നാണ് സംരംഭം. കൊച്ചി​ കായൽ, വയനാട്, ഇടുക്കി​ എന്നി​വി​ടങ്ങളി​ലേക്കും സർവീസുണ്ടായേക്കും.

ലക്ഷദ്വീപ് ടിക്കറ്റ് നിരക്ക് 12,000 രൂപയാകുമെന്നാണ് സൂചന. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഇത് 2000- 4000 രൂപയായി കുറയും. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്രയ്‌ക്ക് അവസരമൊരുക്കാൻ 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതിയാണ് ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്‌).

48 റൂട്ടുകൾ

1.48 റൂട്ടുകൾ സീ പ്ലെയിനിനായി കേരളത്തി​ന് കഴി​ഞ്ഞവർഷം അനുവദി​ച്ചി​ട്ടുണ്ട്

2. ഇന്ത്യവൺ​ എയർ, മെഹെയർ, പി​.എച്ച്.എൽ, സ്പൈസ് ജെറ്റ് കമ്പനി​കൾക്കാണ് അനുമതി​

3. ഡാമുകളും വി​നോദസഞ്ചാരകേന്ദ്രങ്ങളും ബന്ധി​പ്പി​ച്ചാകും സർവീസ്

ആദ്യ സീപ്ലെയിൻ

ആക്രി​ വി​ലയ്‌ക്ക്

2014ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിലെ ആദ്യ സീപ്ലെയിൻ പരീക്ഷണ പറക്കലും കായൽ ലാൻഡിംഗും നടത്തിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെത്തുടർന്ന് പദ്ധതി മുന്നോട്ടുപോയില്ല. രണ്ട് മലയാളി​കൾ തുടങ്ങി​യ ഈ കമ്പനി സർവീസ് തുടങ്ങാനാകാതെ ​ പൂട്ടി​പ്പോയി​. നെടുമ്പാശേരി​ വി​മാനത്താവളത്തി​ൽ കിടന്ന് തുരുമ്പിച്ച വി​മാനം 2019ൽ ബാങ്ക് ജപ്തി​ ചെയ്ത് ആക്രി​ വി​ലയ്‌ക്ക് വി​റ്റു.