മുൻ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടർ അന്തരിച്ചു
Friday 08 May 2026 7:43 AM IST
തിരുവനന്തപുരം: മുൻ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. മൃതദേഹം കവടിയാറുള്ള സ്വവസതിയിലാണ്. വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരചടങ്ങുകൾ നടക്കുക.
1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു അലക്‌സാണ്ടർ. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പല ജില്ലകളിലും പൊലീസ് മേധാവിയായി അലക്‌സാണ്ടർ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.