കോഗ്‌സ് വാക്കത്തൺ നാളെ
Saturday 09 May 2026 2:34 AM IST
കൊച്ചി: 'സുരക്ഷിത മാതൃത്വം' എന്ന ആഹ്വാനവുമായി മാതൃദിനമായ നാളെ കൊച്ചിൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ വിഭാഗവും ചേർന്ന് വാക്കത്തൺ സംഘടിപ്പിക്കും.
ഐ.എം.എ ഹൗസ് മുതൽ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം വരെ രണ്ട് കിലോമീറ്ററാണ് വാക്കത്തൺ. 100 ഡോക്ടർമാർ പങ്കെടുക്കുമെന്ന് കോഗ്‌സ് സെക്രട്ടറി ഡോ. രശ്മി ജെ.ആർ അറിയിച്ചു. രാവിലെ 7ന് കോഗ്സ് പ്രസിഡന്റ് ഡോ. ഗ്രേസി തോമസ് ഫ്ളാഗ് ഓഫ് നിർവഹിക്കും. കേരള ഫെഡറേഷൻ ഒഫ് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സംസ്ഥാന പ്രസിഡന്റ് ഡോ. ടി. ഫെസി ലൂയിസ് അദ്ധ്യക്ഷനാകും.