ഏർലി ബേർഡ്സ് ക്ലബ് വാക്കത്തോൺ മേയ് 17ന്
Saturday 09 May 2026 12:04 AM IST
പെരിന്തൽമണ്ണ: ഏർലി ബേർഡ്സ് ക്ലബിന്റെ 17-ാമത് പരിപാടിയായ വാക്കത്തോൺ മേയ് 17ന് ഞായറാഴ്ച നടക്കും. പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ അഞ്ചരയ്ക്ക് ആരംഭിക്കുന്ന കൂട്ട നടത്തം പുത്തനങ്ങാടി ഇറ പാർക്കിൽ സമാപിക്കും. ശുചിത്വമിഷന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയുമായി സഹകരിച്ചാണ് പരിപാടി. നജീബ് കാന്തപുരം എം.എൽഎ. ഫ്ളാഗ് ഓഫ് ചെയ്യും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി നവാസ് ലിങ്ക്, പ്രസിഡന്റ് ഡോ. നഈമുറഹ്മാൻ, നാലകത്ത് ജലീൽ, ഷംസു , കിഴിശ്ശേരി മുഹമ്മദ് കുട്ടി, സിദ്ദിഖ് പെരിന്തൽമണ്ണ, കുഞ്ഞിപ്പു, പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.