അപ്പർകുട്ടനാട്ടിലെ തകർന്ന റോഡുകൾ പുനരുദ്ധരിക്കാൻ പ്രഥമ പരിഗണന : വർഗീസ് മാമ്മൻ
തിരുവല്ല : അപ്പർകുട്ടനാട്ടിലെ തകർന്ന റോഡുകൾ പുനരുദ്ധരിക്കാൻ പ്രഥമ പരിഗണന നൽകുമെന്ന് നിയുക്ത എം.എൽഎ വർഗീസ് മാമ്മൻ സ്വീകരണ സമ്മേളനങ്ങളിൽ പറഞ്ഞു. പരുമല മണ്ഡലം പ്രസിഡന്റ് മോഹൻ ചാമക്കാല അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, കൺവീനർ വർഗീസ് ജോൺ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലിജി ആർ.പണിക്കർ, ജോളി ഈപ്പൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു വി.ഈപ്പൻ, പി.തോമസ് വർഗീസ്, റോബിൻ പരുമല, ജിബി കെ.ജോസ്, ജിജോ ചെറിയാൻ, പി.എം.അനീർ, ശിവദാസ് യു.പണിക്കർ, നിഷ അശോകൻ, ജിബിൻ പുളിമ്പള്ളിൽ, കെ. പീതാബരദാസ്, ബാലകൃഷ്ണൻ, റേച്ചൽ വർഗീസ്, ജോളി ജോർജ്, ബിന്ദു, ജോൺ വാലയിൽ, വിശാഖ് വെൺപാല, റെന്നി തോമസ്, ടോണി ഇട്ടി, ജിബിൻ സഖറിയ, എബി വർഗീസ്, കെ.ജെ.മാത്യു, പ്രദീപ്കുമാർ, ജോജി തോമസ്, പി.എസ്.ഉണ്ണികൃഷ്ണൻനായർ, വർഗീസ് ചാക്കോ, ബിനു പാട്ടത്തിൽ, അനിൽ സി.ഉഷസ്, ബിനു കുര്യൻ, ജോൺസൻ വെൺപാല എന്നിവർ പ്രസംഗിച്ചു. കടപ്ര, നിരണം, നെടുമ്പ്രം പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി.