അടുത്ത ഞെട്ടിക്കലിന് ചിദംബരം, ബാലൻ ജൂൺ 19ന്
Tuesday 12 May 2026 6:14 AM IST
മഞ്ഞുമ്മൽ ബോയ്സ് എന്ന സർപ്രൈസ് ബ്ളോക് ബസ്റ്ററിനുശേഷം ചിദംബരം സംവിധാനം നിർവഹിക്കുന്ന ബാലൻ ജൂൺ 19ന് തിയേറ്ററിൽ. ലോക പ്രശസ്തമായ കാൻ ചലച്ചിത്രമേളയിൽ മേയ് 14ന് രാത്രി 8ന് ബാലന്റെ പ്രീമിയർ ഉണ്ടാകും. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ബാലനിൽ ടൊവിനോ തോമസ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കെ.വി. എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണയും തെസ്‌പിയൻ ഫിലിംസിന്റെ ബാനറിൽ ഷൈലജ ദേശായി ഫെന്നും ചേർന്നാണ് നിർമ്മാണം. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ആണ് രചന. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീതം. അജയൻ പാലിശേരി ആണ് പ്രൊഡക്ഷൻ ഡിസൈനർ, എഡിറ്റിംഗ് വിവേക് ഹർഷൻ.