തിരക്കഥ അൽത്താഫ് സലിം, അഖിൽ സത്യൻ ചിത്രത്തിൽ നിവിന്റെ നായിക നസ്രിയ ?
ചിത്രീകരണം രാജസ്ഥാനിൽ
സർവ്വം മായ എന്ന ബ്ളോക് ബസ്റ്ററിനുശേഷം നിവിൻ പോളിയും സംവിധായകൻ അഖിൽ സത്യനും ഒരുമിക്കുന്ന ചിത്രത്തിൽ നസ്രിയ നസിം നായികയായേക്കും. നേരം, ഒാം ശാന്തി ഒാശാന, ബാംഗ്ളൂർ ഡെയ്സ് എന്നീ ചിത്രങ്ങളിൽ നിവിൻ പോളിയും നസ്രിയും ഒരുമിച്ചിട്ടുണ്ട്. അൽത്താഫ് സലിം ആണ് നിവിൻ പോളി- അഖിൽ സത്യൻ ചിത്രത്തിന് തിരക്കഥ . ഇതാദ്യമായാണ് അൽത്താഫ് സലിം മറ്റൊരു സംവിധായകനുവേണ്ടി തിരക്കഥ എഴുതുന്നത്. അൽത്താഫ് സലിമിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ നിവിൻ പോളിയായിരുന്നു നായകൻ. സർവ്വംമായയിൽ നിവിൻപോളിയോടൊപ്പം വന്നു അൽത്താഫ് സലിം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതാണ്. രാജസ്ഥാൻ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ബത്ലഹേം കുടുംബ യൂണിറ്റ് പൂർത്തിയാക്കിയ നിവിൻ പോളി ഇനി അഖിൽ സത്യന്റെ ചിത്രത്തിലായിരിക്കും അഭിനയിക്കുക. അൽഫോൻസ് പുത്രന്റെ സിനിമയിലും നിവിൻ പോളി ആണ് നായകൻ.അതേസമയം ഒാണം റിലീസായി എത്തുന്ന ബത്ലേഹം കുടുംബ യൂണിറ്റിൽ മമിത ബൈജു ആണ് നായിക. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ബ്ളോക് ബസ്റ്ററുകൾക്കുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്ലലബേഹം കുടുംബ യൂണിറ്റ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രം കളർഫുൾ എന്റർടെയ്നറാണ്.