മഞ്ജു വാര്യരുടെ ഹാപ്പിലൂപ്പ് ആരംഭിച്ചു

Wednesday 13 May 2026 6:00 AM IST

മ​ഞ്ജു​ ​വാ​ര്യ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ആ​ന​ന്ദ് ​മേ​ന​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം ​ ഹാ​പ്പി​ലൂ​പ്പ്”​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​ പൂജയോടെ തുടക്കം കുറിച്ച. ഇന്ന് ചിത്രീകരണം ആരംഭിക്കും. ഗൗതമന്റെ രഥം,​ വാഴ 1 ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ആ​ന​ന്ദ് ​മേ​ന​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ക​ന്ന​ട,​ ​തു​ളു​ ​ന​ട​ൻ​ ​ജെ.​ ​പി​ ​തു​മി​നാ​ട് ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തു​ന്നു.​ ​ സൂ​ ​ഫ്രം​ ​സോ​ ​എ​ന്ന​ ​ക​ന്ന​ട​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​നും​ ​പ​രി​ചി​ത​നാ​ണ് ​ജെ.​ ​പി​ ​തു​മി​നാ​ട്.​ ​മു​കേ​ഷ്,​മ​ധു​ ​വാ​ര്യ​ർ,​ ​വി​ .​കെ.​ ​പ്ര​കാ​ശ്,​ ​നീ​ര​ജ​ ​രാ​ജേ​ന്ദ്ര​ൻ,​ ​നി​ധി​ന്യ,​ ​അ​നു,​ ​നി​ശാ​ന്ത് ​സാ​ഗ​ർ,​ ​ആ​തി​ര​ ​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു. ​മൂ​വി​ ​ബ​ക്ക​റ്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ബി​നീ​ഷ് ​ച​ന്ദ്ര​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​ഒ​രു​ക്കു​ന്ന​ത് ​ആ​ഷി​ഖ് ​ഐ​മ​ർ​ ​ആ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​ഗൗ​തം​ ​ശ​ങ്ക​ർ,​ ​എ​ഡി​റ്റ​ർ​ ​-​ ​ക​ണ്ണ​ൻ​ ​മോ​ഹ​ൻ,​ ​സം​ഗീ​തം​ ​-​ ​ഇ​ല​ക്ട്രോ​ണി​ക് ​കി​ളി​&​ ​പാ​ർ​വ​തീ​ഷ് ​പ്ര​ദീ​പ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​-​ ​ക്രി​പേ​ഷ് ​അ​യ്യ​പ്പ​ൻ​കു​ട്ടി,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​-​ ​അ​നീ​ഷ് ​സി​ ​സ​ലിം,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​-​ ​ഷ​ബീ​ർ​ ​മ​ല​വ​ട്ട​ത്ത്,​ ​ ​മേ​ക്ക​പ്പ് ​-​ ​റോ​ണ​ക്‌​സ് ​സേ​വ്യ​ർ,​ ​പി​ .​ആ​ർ​ .​ ​ഒ​ ​എ.​ ​എ​സ്.​ ​ദി​നേ​ശ്,​ ​ശ​ബ​രി.