സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പ്

Thursday 14 May 2026 12:34 AM IST
കാഴ്ച പരി ശോധനക്യാമ്പിൽ നഗരസഭാ ചെയർപേഴ്സൺയു കെ ചന്ദ്രൻ പങ്കെടുക്കുന്നു

കൊയിലാണ്ടി: വയോമിത്രം അട്ടവയൽ ക്ലിനിക്ക്, നഗരസഭ, വീട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആനക്കുളം സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ വച്ച് സൗജന്യ കാഴ്ചപരിശോധനാ ക്യാമ്പ് നടന്നു. നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനംചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു, വാർഡ് കൗൺസിലർമാരായ വി.ടി.ജയദേവൻ , വി.ബാലകൃഷ്ണൻ. വി.രമേശൻ, വയോമിത്രം കോർഡിനേറ്റർ ശരത്, ഡോ: ആദിൽ, കെ.ടി ദിനേശൻ എന്നിവർ പ്രസംഗിച്ചു. എൻ . വി. രമേശൻ സ്വാഗതവും വയോമിത്രം ഡോക്ടർ ജിജോ മോഹൻ നന്ദിയും പറഞ്ഞു.