പഠനക്കിറ്റ് വിതരണം

Wednesday 13 May 2026 7:22 PM IST

കൊച്ചി: ​കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ 2026-27 അദ്ധ്യയന വർഷത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പഠനക്കിറ്റുകൾ വിതരണം ചെയ്യും. അർഹരായവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 15. അപേക്ഷാ ഫോമുകൾ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസ്, കള്ള് വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ട്രേഡ് യൂണിയൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2800581.