പ്രഗതിക്ക് 100 ശതമാനം വിജയം

Thursday 14 May 2026 12:30 AM IST
സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ വിദ്യാർത്ഥികളുടെ ആഹ്ളാദം

പെരുമ്പാവൂർ: പെരുമ്പാവൂർ പ്രഗതി അക്കാഡമിക്ക് സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം. 67 വിദ്യാർത്ഥികളിൽ 41 പേർ ഡിസ്റ്റിംഗ്‌ഷനോടെയും മറ്റുള്ളവർ ഫസ്റ്റ് ക്ലാസോടെയും വിജയിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അദ്ധ്യാപകരുടെ സമർപ്പിത പരിശീലനത്തിന്റെയും ഫലമായാണ് നേട്ടമെന്ന് സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു.