പത്തിരട്ടി വർദ്ധന, ഹോർമുസിന്റെ ഭൂപടം തിരുത്തി ഇറാൻ
Thursday 14 May 2026 1:28 AM IST
ഹോർമുസ് കടലിടുക്കിന്റെ ഭൂപടം തിരുത്തിവരച്ച് ഇറാൻ. ടെഹ്രാന്റെ കണ്ണിൽ ഇറാനെയും ഒമാനെയും വേർതിരിക്കുന്ന ഇടുങ്ങിയ കടലിടുക്ക് മാത്രമല്ല മറിച്ച് വിശാലമായ പ്രവർത്തന മേഖലയാണ് ഇനി ഹോർമുസ്. ഇറാൻ സൈന്യമാണ് ഹോർമുസിന്റെ പുതിയ ഭൂപടം തയാറാക്കിയത്.'നേരത്തേ ഹോർമുസ്, ഹെൻഗാം ദ്വീപുകൾക്കിടയിലുള്ള ഒരു ചെറിയ പ്രദേശം മാത്രമായിരുന്നു ഹോർമുസ് കടലിടുക്ക്. എന്നാൽ ഇന്ന് അത് മാറിയിരിക്കുകയാണ്.' ഐആർജിസിയുടെ നാവികസേന ഡെപ്യൂട്ടി പൊളിറ്റിക്കൽ ഡയറക്ടർ മുഹമ്മദ് അക്ബർസാദേ പറഞ്ഞു.