ചിക്കൻ വില കുതിക്കുന്നു, ഹോട്ടലുകളിലും കൊള്ള, സാധാരണക്കാർ പെട്ടു

Thursday 14 May 2026 1:30 AM IST

ഇറച്ചിക്കോഴിയുടെ വിലയിൽ വൻ വർദ്ധനവ്. സമീപദിവസങ്ങളിൽ നാല്പത് രൂപയോളമാണ് ജീവനുള്ള കോഴിയുടെ വില കിലോയ്ക്ക് വർദ്ധിച്ചത്. കോതമംഗലത്ത് 165, 170 ആണ് വില്പന വില.110, 125 എന്ന വിലനിലവാരത്തിൽ നിന്നാണ് വർദ്ധനവുണ്ടായത്. വരും ദിവസങ്ങളിൽ വർദ്ധനവ് ഇനിയും ഉണ്ടാകുമെന്ന് കരുതുന്നു.വിലയിലുണ്ടായിട്ടുളള വർദ്ധനവ് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. ചിക്കൻ സെന്ററുകളിൽ വില്പനയും കുറഞ്ഞിട്ടുണ്ട്