നമ്പിശേരിൽ ഡി.ശാന്തമ്മ സ്മാരക അവാർഡ് റെജീനയ്ക്ക്

Thursday 14 May 2026 12:30 AM IST

കരുനാഗപ്പള്ളി: തുറയിൽകുന്ന് കുമാരനാശാൻ സ്‌മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നമ്പിശ്ശേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ നമ്പിശേരിൽ ഡി.ശാന്തമ്മ സ്മാരക അവാർഡിന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ റെജീന അർഹയായി. 10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ. നാരായണക്കുറുപ്പ് ചെയർമാനായ അഞ്ചംഗ ജൂറിയാണ് അവാർഡ് ജേതാവിനെ തി​രഞ്ഞെടുത്തത്. 17 ന് വൈകിട്ട് 4ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് നൽകും. ഗ്രന്ഥശാല പ്രസിഡന്റ് ഡോ.ജാസ്‌മിൻ അദ്ധ്യക്ഷത വഹിക്കും. സി.ആർ.മഹേഷ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്രന്ഥ ശാല സെക്രട്ടറി ടി​.എം. ആൾഡ്രിൻ സ്വാഗതം പറയും.