അനധികൃത കേബിളുകൾ നീക്കണമെന്ന് കോർപ്പറേഷൻ

Thursday 14 May 2026 12:39 AM IST

കൊല്ലം: യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത കേബിളുകൾ നീക്കണമെന്ന് കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് കോർപ്പറേഷന്റെ നിർദ്ദേശം. അപകടകരമായ അവസ്ഥയിലുള്ള കേബിളുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും തടസവും അപകടവും ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും കേബിൾ ടി.വി ഓപ്പറേറ്റർമാരുടെയും സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് കോർപ്പറേഷൻ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു നിർദ്ദേശം. മേയർ എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. എം.എസ്. ഗോപകുമാർ, സദക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.