ആധാർ സേവനങ്ങൾ വൈകിട്ട് 7.30 വരെ

Thursday 14 May 2026 12:43 AM IST

കൊല്ലം: കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽ നാളെ മുതൽ പ്രവൃത്തി ദിവസങ്ങളിൽ ആധാർ സേവനങ്ങൾ വൈകി​ട്ട് 7.30 വരെ പൊതു ജനങ്ങൾക്ക് ലഭ്യമാകും. വിവിധ തരം ആധാർ അപ്‌ഡേറ്റുകളും ഫീസ് നിരക്കുകളും:  പുതിയ ആധാർ എൻറോൾമെന്റ്: സൗജന്യം 

5 മുതൽ 7 വയസുവരെയും 15 മുതൽ 17 വയസുവരെയുമുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് ചെയ്യൽ സൗജന്യം 

ഡെമോഗ്രാഫിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ (പേര്, വിലാസം, ജനനത്തീയതി, ജെൻഡർ, മൊബൈൽ നമ്പർ എന്നിവ): ₹75 

ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ: (വിരലടയാളം, കണ്ണ് സ്കാൻ, ഫോട്ടോ എന്നിവ) എല്ലാ ബയോമെട്രിക് അപ്ഡേറ്റുകൾക്കും (ഡെമോഗ്രാഫിക് അപ്ഡേറ്റിനൊപ്പമോ അല്ലാതെയോ): ₹125  നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് ചെയ്യൽ (7 മുതൽ 15 വയസുവവരെയുള്ളവർക്ക്) സെപ്തംബർ 30 വരെ സൗജന്യം.