കെ.സി പക്ഷത്ത് അമർഷം,നിരാശ
Friday 15 May 2026 12:29 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിപദം കൈവിട്ടതിന് പിന്നാലെ അമർഷവും അതൃപ്തിയും പ്രകടമാക്കി കെ.സി.വേണുഗോപാൽ പക്ഷം. ശരിയായ മാനദണ്ഡങ്ങൾ പരിഗണിക്കാതെയാണ് അന്തിമതീരുമാനത്തിലേക്ക് എത്തിയതെന്ന് കെ.സി അനുകൂലികളായ ചില നിയുക്ത എം.എൽ.എമാർ കുറ്റപ്പെടുത്തി.
വേണുഗോപാലിനെ അപകീർത്തിപ്പെടുത്തും വിധമുള്ള പ്രചരണം വ്യാപകമായി ഉണ്ടായെന്ന് റാന്നിയിൽ നിന്ന് ജയിച്ച പഴകുളം മധുവും എം.എം നസീറും കുറ്റപ്പെടുത്തി. ഇതിനായി ഒരു കേന്ദ്രം തന്നെ പ്രവർത്തിച്ചു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷിക്കണം. വി.ഡി.സതീശന് വേണ്ടി എല്ലാ ഭാഗത്തു നിന്നും മുറവിളിയുണ്ടായി. വ്യാപകമായി രൂപപ്പെടുത്തിയ പൊതുബോധമാണ് ഇതിന് കാരണം. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.