സലിം അഹമ്മദ് ചിത്രവുമായി ന്യൂട്ടൻ സിനിമ , യുവ താരങ്ങളുടെ ലെഫ്റ്റോവർ

Saturday 16 May 2026 6:01 AM IST

യുവതാരങ്ങളായ അർജുൻ രാധാകൃഷ്ണൻ, സറിൻ ഷിഹാബ്, തൻമയ് ധനനിയ, ശ്വേത ബസു പ്രസാദ്, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലെഫ് റ്റോവർ എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തറങ്ങി.

അന്താരാഷ്ട്ര ചലച്ചിത്ര വിപണിയായ മാർഷേ ദു ഫിലിമിൽ ആദ്യമായി സാന്നിധ്യം അറിയിച്ച ന്യൂട്ടൻ സിനിമയാണ് സലിം അഹമ്മദിന്റെ അഞ്ചാമത്തെ ചിത്രം നിർമ്മിക്കുന്നത്.ഡോൺ പാലത്തറയുടെ ഫാമിലി, പ്രസന്ന വിതനാഗേയുടെ പാരഡൈസ് എന്നീ ചിത്രങ്ങൾ ന്യൂട്ടൻ സിനിമയാണ് നിർമ്മിച്ചത്.

സലിം അഹമ്മദും പി.വി. ഷാജികുമാറും ചേർന്നാണ് രചന. ശരൺ വേലായുധൻ ഛായാഗ്രഹണം. നിർവഹിക്കുന്നു. എഡിറ്റിംഗ് എ.ശ്രീകർ പ്രസാദ്, സംഗീതം ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ ആഷിക് എസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂം ഡിസൈൻ ഗായത്രി കിഷോർ, മേക്കപ്പ് സലാം . സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകൻ അബു’ നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയതോടൊപ്പം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ആയും ശ്രദ്ധ നേടിയിരുന്നു. പത്തേമാരി , 'കുഞ്ഞനന്തന്റെ കട', 'ആൻഡ് ദി ഓസ്കാർ ഗോസ് ടു...'’ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. "നിശബ്ദത, ഓർമ്മ, ധാർമികമായ പ്രാധാന്യം എന്നിവയിൽ നിന്നുമാണ് ലെഫ്റ്റോവർ രൂപം കൊണ്ടതെന്നും ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രലോകത്തിന് മുന്നിലെത്തിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷവാനാണെന്ന് സലിം അഹമ്മദ് പറഞ്ഞു. ലെഫ്റ്റോവറിന്റെ വേൾഡ് പ്രീമിയർ പ്ലാനുകൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. ലെഫ്റ്റോവർ, മയിലാ എന്നിവയുടെ തിയേറ്റർ റിലീസും മറ്റ് ഫെസ്റ്റിവൽ ജേർണിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വിൽപ്പന പ്രതിനിധികളുമായും ഇന്ത്യൻ വിതരണ പങ്കാളികളുമായും അന്തിമ ചർച്ചകൾ നടത്തിവരികയാണെന്ന് ന്യൂട്ടൻ സിനിമയുടെ സ്ഥാപകനും സിഇഒയും നിർമ്മാതാവുമായ ആന്റോ ചിറ്റിലപ്പിള്ളി പറഞ്ഞു.ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ, കൊളംബോ, ശ്രീലങ്ക, കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.