കാട്ടാളൻ ഒന്നാമത് , 13 -ാം ദിനം വേട്ട
.ഐഎംഡിബി മോസ്റ്റ് ആന്റിസിപ്പേറ്റ‍് മൂവീസ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് കാട്ടാളൻ. 'ഡിയോൾ ബാൻഡ് 2', 'ചാന്ത് മേരാ ദിൽ', 'കറുപ്പ്', 'ടോക്സിക്' തുടങ്ങിയ ചിത്രങ്ങളാണ് തൊട്ട് പിന്നിൽ. പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെട്ട ഐഎംഡിബി പട്ടികയിൽ 'കാട്ടാളൻ' കൂടാതെ 'അതിരടി' മാത്രമാണ് മലയാളത്തിൽ നിന്ന് ആദ്യ പത്തിൽ ഇടംപിടിച്ചത്.. 'കാട്ടാളൻ' ഈദ് റിലീസായി മേയ് 28ന് തിയേറ്ററുകളിലെത്തും. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗീസ് , ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തുന്നു. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ് തിരക്കഥ. സംഭാഷണം ഉണ്ണി ആറാണ്.ഛായാഗ്രഹണം: രണദിവെ, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് ഇളമൺ, ഓഡിയോഗ്രഫി: എം.ആർ. രാജാകൃഷ്ണൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ് . സംഗീതം രവി ബസ്രൂർ, അജനീഷ് ലോക്‌നാഥ് , പി. ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.