സംവിധാനം ലോകേഷ് കനകരാജ് , അല്ലുവും പൂജ ഹെഗ്ഡെയും വീണ്ടും ഒരുമിക്കുന്നു
മെഗാഹിറ്റ് താരജോഡികളായ അല്ലു അർജുനും പൂജ ഹെഗ്ഡെയും വീണ്ടും ഒരുമിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇത്തവണ ഒറുമിക്കുന്നു.
ദുവ്വാഡ ജഗന്നാഥ്, അല വൈകുണ്ഠ പുരമുലൂ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ജോഡികളായിരുന്നു. ആറുവർഷത്തിനുശേഷം ആണ് ഒരുമിക്കുന്നത്. ലോകേഷ് കനകരാജിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. അറ്റ്ലി സംവിധാനം ചെയ്യുന്ന രാക്കയ്ക്കുശേഷം അല്ലു അർജുൻ , ലോകേഷ് കനകരാജ് ചിത്രത്തിൽ അഭിനയിക്കും. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം AA 23 എന്നാണ് താത്കാലികമായി നൽകുന്ന പേര്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. പൊങ്കൽ- മകര സംക്രാന്തി ദിനത്തിൽ ആയിരുന്നു പ്രഖ്യാപനം. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. രാക്കയിലെ പോലെ വേറിട്ട ഗെറ്റപ്പിൽ ആണ് ലോകേഷ് ചിത്രത്തിൽ അല്ലു അർജുൻ എത്തുക. ഇതാദ്യമായാണ് അല്ലു അർജുനും ലോകേഷ് കനകരാജും ഒരുമിക്കുന്നത്.