സൗജന്യതയ്യൽ പരിശീലനം
Saturday 16 May 2026 8:50 AM IST
ആലപ്പുഴ: എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ വനിതകൾക്ക് 31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനം നൽകുന്നു.18- 50നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.പാസ്പോർട്ട് സൈസ് ഫോട്ടോ (3), ആധാർ കാർഡ് കോപ്പി (2), റേഷൻ കാർഡ് കോപ്പി (2), എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് കോപ്പി, തൊഴിലുറപ്പ് കാർഡിന്റെ കോപ്പി, കുടുംബശ്രീ ത്രിഫ്റ്റ് ബുക്ക് കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ സഹിതം 25ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 8330011815, 9746487851, 7034350967.