മുല്ലനേഴിയുടെ 78-ാം ജന്മദിനാഘോഷം

Sunday 17 May 2026 12:23 AM IST

അവിണിശേരി: കവി മുല്ലനേഴിയുടെ 78-ാം ജന്മദിനത്തിൽ മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സഹകരണ ബാങ്കും ജനകീയ വികസന സമിതിയും ചേർന്ന് കാഴ്ചയുടെ കവിത എന്ന പേരിൽ ജന്മദിനാഘോഷം സംഘടിപ്പിച്ചു. നടൻ ഇർഷാദ് അലി ഉദ്ഘാടനം ചെയ്തു. കവി രാവുണ്ണി അദ്ധ്യക്ഷനായി. പ്രിയനന്ദനൻ, സി.കെ.അനന്തകൃഷ്ണൻ, റോസിലി ജോയ്,രാമചന്ദ്രൻ വല്ലച്ചിറ എന്നിവർ സംസാരിച്ചു. മുല്ലനേഴിയുടെ ഗാനങ്ങൾ അവതരിപ്പിച്ചു. കവിത സമാഹാരത്തിന്റെ പ്രകാശനം, സിനിമാ പ്രദർശനം, മുല്ലനേഴിക്കവിതകളുടെ അവതരണം, കവി രാവുണ്ണിയുടെ പുതിയ കവിതാ സമാഹാരം പ്രകാശനം, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു.