തൊഴിലുറപ്പ് നിയമങ്ങൾ തിരുത്തണം: ബി.കെ.എം.യു
Sunday 17 May 2026 12:24 AM IST
തൃശൂർ: കേന്ദ്ര സർക്കാരിന്റെ തെറ്റായ തൊഴിൽ നിയമങ്ങൾ തിരുത്തി തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്ന് ബി.കെ.എം.യു ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.എം.സതീശൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.ജയൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.പ്രിൻസ്, രജനി കരുണാകരൻ, കെ.വി.ഇന്ദുലാൽ, കെ.സി.ശിവരാമൻ, സി.സി.വിപിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: വി.എസ്.പ്രിൻസ് (പ്രസിഡന്റ്), പി.എസ്.ജയൻ, കെ.സി.ശിവരാമൻ, എൽ.എ.മോഹനൻ (വൈസ് പ്രസിഡന്റുമാർ), രാഗേഷ് കണിയാംപറമ്പിൽ (സെക്രട്ടറി), കെ.വി.ഇന്ദുലാൽ, സി.കെ.ദാസൻ, പി.എം.നിക്‌സൻ (ജോയിന്റ് സെക്രട്ടറിമാർ), എം.എ.വേലായുധൻ (ട്രഷറർ).