മഴക്കാലപൂർവ ശുചീകരണം
Sunday 17 May 2026 12:13 AM IST
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കമായി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ ബസ് സ്റ്റാൻഡിന് സമീപം, 7, 18 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ വശങ്ങൾ വൃത്തിയാക്കിയുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എ. ലത അദ്ധ്യക്ഷയായി.സ്ഥിരം സമിതി അദ്ധ്യക്ഷരായ ടൈറ്റസ് പി.കുര്യൻ, എസ്.ചന്ദ്രകുമാർ, പുഷ്പ സുനിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ചാക്കോ കയ്യത്ര, ഷൈന നവാസ്, കെ.എം ശിവകുമാർ, ആർ.ശ്യാമളവല്ലി, ശാന്തിനി ബാലകൃഷ്ണൻ, കെ.മായ തുടങ്ങിയവർ പങ്കെടുത്തു.