പായസ വിതരണം

Monday 18 May 2026 12:14 AM IST
പായസ വിതരണം

കുണ്ടറ: വി.ഡി.സതീശന് ആശംസകളർപ്പിച്ച് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്‌ കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പുഴ ജംഗ്ഷനിൽ പായസ വിതരണം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ്‌ പെരിനാട് മുരളി ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ മുഖ്യാതിഥിയായി. ഫോർവേഡ് ബ്ലോക്ക്‌ കുണ്ടറ നിയോജക മണ്ഡലം സെക്രട്ടറി പ്രകാശ് മയൂരി അദ്ധ്യക്ഷനായി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു ഗോപൻ, ഫോർവേഡ് ബ്ലോക്ക്‌ ജില്ല കമ്മിറ്റി അംഗങ്ങളായ ഹരീഷ് മുളവന, ജിജിമോൻ മുളവന, നീതു മുളവന, അഞ്ജുമോൾ വർഗീസ്, പ്രസാദ് പെരുമ്പുഴ, സരസിജൻ എന്നിവർ സംസാരിച്ചു.